തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും ഇടതുപക്ഷത്തിനുമെതിരെ താന്‍ പറഞ്ഞത് അവിടെ തന്നെയുണ്ടെന്നും അതില്‍പ്പരം ഒന്നും പറയാനില്ലെന്നും യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ വിമര്‍ശനത്തെ കാര്യമാക്കുന്നില്ലെന്നും തന്നെ പിന്തുണച്ച് രംഗത്തുവന്നവരോടെല്ലാം സ്നേഹമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ പറഞ്ഞത് അവിടെ കിടപ്പുണ്ട്, അത് ഞാന്‍ പറഞ്ഞതാണ്. അതില്‍ മാറ്റമില്ല. അതിലപ്പുറത്തേക്ക് ഒന്നും പറയാനില്ല. വ്യക്തിപരമായ പരാമര്‍ശങ്ങളോട് ഞാന്‍ ഒരിക്കലും ഒരിടത്തും പ്രതികരിച്ചിട്ടില്ല. ഇനി പ്രതികരിക്കുകയുമില്ല. ഞാന്‍ എന്നും ഇടതുപക്ഷത്ത് തന്നെയായിരിക്കും. എന്നും ഹൃദയപക്ഷമാണ് എന്റെ പക്ഷം. അനുകൂലിച്ച് രംഗത്തുവരുന്നവരോടൊക്കെ സ്നേഹമുണ്ട്’- കൂറിലോസ് മാധ്യമങ്ങളോട് പറഞ്ഞു.