തൃശൂര്‍: പാചകവാതക വിതരണ വണ്ടിക്ക് തീപിടിച്ചു. രാവിലെ പത്തരയോടെ തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം.വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെ തീ പടരുകയായിരുന്നു. തീപടരുമ്പോൾ 40 സിലിണ്ടറുകള്‍ വണ്ടിയില്‍ ഉണ്ടായിരുന്നു. ഉടനെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീ അണച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.