തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഓം പ്രകാശിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര് ഗുണ്ടാത്തലവനെ വെട്ടിയ കേസില്‍ ഒളിവിലായിരുന്നു.
ഓം പ്രകാശിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. പൂത്തിരി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിന് (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീണ്‍ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖര്‍ (35) എന്നിവരെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്.
കൊലപാതകമുള്‍പ്പെടെ നഗരത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തില്‍പ്പെട്ട ഇബ്രാഹിം റാവുത്തര്‍, ആരിഫ്, മുന്ന, ജോമോന് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവര്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.