കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതിഹോമം. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ചക്കുവള്ളി ക്ഷേത്രം.
ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. കൊല്ലം ജില്ലയില്‍ നവകേരള സദസ്സ് ഇന്ന് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതി ഹോമം കഴിച്ചിട്ടുള്ളത്.
കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലാണ് ചക്കുവള്ളി ക്ഷേത്രം. ചക്കുവള്ളി ക്ഷേത്ര മൈതാനത്തില്‍ നവകേരള സദസ്സ് നടത്താനുല്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.