ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് നടക്കുന്ന ജി 20 ഉച്ചകോടി കണക്കിലെടുത്ത് സെപ്റ്റംബർ എട്ടിന് അവധിയായിരിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി വെള്ളിയാഴ്ച സർക്കുലർ പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒൻപത്, പത്ത് തീയതികളിൽ ഡൽഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്. ജി 20 ഉച്ചകോടി കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും സെപ്റ്റംബർ എട്ട് മുതൽ 10 വരെ അടച്ചിടും.