ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. വികസനകാര്യത്തിൽ പ്രചാരണം നടത്തുന്നവർ അടിസ്ഥാന വികസനം മനസിലാക്കണമെന്ന് സുധാകരൻ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുതിർന്ന സിപിഎം നേതാവിന്റെ വിമർശനമുണ്ടായിരിക്കുന്നത്. നിരന്തരം വരുന്ന വാർത്തകളിൽ കഴിഞ്ഞ സർക്കാർ എന്തെല്ലാമാണ് നൽകിയതെന്നതിന് ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും അദ്ദേഹം പറഞ്ഞു. മാറിമാറിവരുന്ന ഓരോ സർക്കാരും ചെയ്യുന്നത് ഓർമിക്കുന്നില്ലെങ്കിൽ അത് ശരിയായ രീതിയല്ലെന്നും സുധാകരൻ വിമർശിച്ചു.