തിരുവനന്തപുരം : സിപിഎമ്മിനെതിരെ പുതിയ വെളിപ്പെടുത്തലുമായി മുൻ ദേശാഭിമാനി ജീവനക്കാരൻ ജി. ശക്തിധരൻ. കെ സുധാകരനെ കൊല്ലാൻ സിപിഎം ആളെ വിട്ടിരുന്നുവെന്നും തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. കൊല്ലാനയച്ചവരിൽ ഒരാൾ വിവരം ചോർത്തിയതിനാലാണ് സുധാകരൻ രക്ഷപ്പെട്ടതെന്നും ജി ശക്തിധരൻ പറയുന്നു.
കെ. സുധാകരൻ കൊല്ലപ്പെടേണ്ടവൻ തന്നെയാണ് എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. “”എനിക്ക് ആരാണ് കെ.സുധാകരന്? വാടകകൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി അതല്ലേ സത്യം?” എന്നാണ് പരാമര്‍ശം.
പാര്‍ട്ടിയിലെ ഉന്നതനേതാവ് നേരത്തെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചത് കൂലിപ്പടയുമായാണെന്നാണ് പോസ്റ്റിലെ മറ്റൊരു ആരോപണം. റഷ്യയിലെ വാഗ്നര്‍ മോഡലിലുള്ള കൂലിപ്പട്ടാളത്തിനൊപ്പം സന്ദര്‍ശനം നടത്താന്‍ വന്‍ തുക ചിലവാക്കിയെന്നാണ് ആക്ഷേപം. സൈബര്‍ ആക്രമണത്തിന് പിന്നാലെ തന്നെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുകയാണെന്നും ശക്തിധരന് പറഞ്ഞു. ഇത് തുടര്‍ന്നാല്‍ താന്‍ ഇനിയും പലതും വിളിച്ചു പറയുമെന്നും ശക്തിധരന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.