ആലുവ: കേരളത്തിനാകെ നൊമ്പരമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നാട്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
മൃതദേഹം പൊതുദർശനത്തിനുവച്ച സ്കൂൾ അങ്കണം ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്. സഹപാഠികളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മമാർ അലറിക്കരഞ്ഞു. ക്ലാസ് മുറിയില്‍ ആ കുരുന്നുകളെ നിശബ്ദമായി ഇരുത്താന്‍ പാടുപെട്ട അധ്യാപകരെല്ലാം നിയന്ത്രണം വിട്ട് കരഞ്ഞ് നിലവിളിക്കുകയായിരുന്നു . ഒരിയ്ക്കലും കണ്ടിട്ടില്ലെങ്കിലും ഇന്നലെ ആ കുഞ്ഞ് മൃതദേഹം കണ്ടെത്തുന്നത് വരെ അത് അങ്ങനെയാവരുതേ എന്ന് മനസുനിറഞ്ഞ് അവള്‍ക്കുവേണ്ടി പ്രാര്‍ഥിച്ച നൂറ് കണക്കിന് ആളുകളും സ്കൂളുകളിലേക്ക് ഒഴുകിയെത്തുകയാണ്.കൈയില്‍ റോസാപൂക്കളും കളിപ്പാട്ടങ്ങളുമായാണ് അവളെ അവസാനമായി ഒരുനോക്ക് കാണാന്‍ പലരുമെത്തിയത്