കൊയിലാണ്ടി : കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ പൊലീസ് ജീപ്പ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ എസ്ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം. എസ്ഐ ജിതിൻ, സിപിഒമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.