തൊടുപുഴ : ഇടുക്കി ബോഡിമെട്ടില്‍ എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ തീ ആളിപടര്‍ന്നു.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബംഗളൂരു നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കിഷോര്‍, ഭാര്യ വിദ്യ, മകന് ജോഷ്വ (14)്, മകന് ജോയല്‍ (11 ) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.