ബംഗളൂരു: മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ ഹെലികോപ്റ്റർ മാർഗം ബംഗളൂരുവിൽ എത്തിച്ചു.
ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 83 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നു ഡോക്ടർമാർ വ്യക്തമാക്കി. ഒരു സ്വകാര്യ പരിപാടിക്കായാണ് അദ്ദേഹം ശ്രീലങ്കയിൽ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ.