കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 37കാരനായ തിവാരി 2015-ലാണ് അവസാനമായി ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞത്.ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ബാറ്റേന്തിയ തിവാരി ഈ വര്‍ഷം ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു.
ഇത്തവണ പശ്ചിമ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് തിവാരി.2008 മുതല്‍ 2015 വരെ ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.
|