ലക്നൗ : ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മീററ്റില്‍ ഇന്നലെ രാത്രി പത്തുമണിക്കാണ് സംഭവം. പാണ്ഡവ് നഗറില്‍ നിന്ന് പ്രവീണ്‍ കുമാര്‍ കാറില്‍ മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. മീററ്റ് മുള്‍ട്ടാന്‍ നഗറിലാണ് പ്രവീണ്‍ കുമാര്‍ താമസിക്കുന്നത്. പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. പ്രവീണ്‍ കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന് കാര്യമായി കേടുപാടുകള്‍ സംഭവിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2007ലും പ്രവീണ്‍ കുമാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമില്‍ എടുത്തതിന് പിന്നാലെ നാട്ടിലേക്ക് വന്ന പ്രവീണ്‍ കുമാറിന് നാട്ടുകാര്‍ നല്കിയ ഗംഭീര സ്വീകരണത്തിനിടെ, തുറന്ന ജീപ്പില്‍ നിന്ന് ക്രിക്കറ്റ് താരം താഴെ വീഴുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ ഋഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത്. നിലവില്‍ വിശ്രമത്തിലാണ് ഋഷഭ് പന്ത്.
ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Read more