കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല. ആനയ്ക്കായുള്ള ഇന്നത്തെ തെരച്ചിൽ താത്കാലികമായി നിർത്തി. രാവിലെ 6.30 ന് തെരച്ചിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം.
60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തുക. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകളാണ് കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ച് ഏറ്റുമുട്ടിയത്. പരിക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട്ടിലേക്ക് കയറിപ്പോകുകയായിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല.