വിദേശ നിക്ഷേപം വാങ്ങിക്കൂട്ടുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ. മാർച്ചിൽ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (FII) വഴി 363 കോടി ഡോളർ( 30,250 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിച്ചു. 290 കോടി ഡോളര്‍ നേടി ദക്ഷിണ കൊറിയയാണ് രണ്ടാമത്. തായ്വാന് 114.2 കോടി ഡോളറും ഇന്തോനേഷ്യ 58.44 കോടി ഡോളറും ഈ കാലയളവിൽ നേടി.പ്രമുഖ ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാന് 535.4 കോടി ഡോളറിന്റെ വിദേശ നിക്ഷേപ നഷ്ടം നേരിട്ടു. തായ്ലന്‍ഡിന് 113.2 കോടി ഡോളറാണ് നഷ്ടം. മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും നഷ്ടം നേരിട്ടു.