ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടും യുപിഐ സേവനം നല്‍കാനൊരുങ്ങുന്നു. ഇതിനായി ഫ്ലിപ്കാര്‍ട്ട് യുപിഐ എന്ന പേരിൽ പ്രവർത്തനം ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാകുക. സൂപ്പര്‍കോയിന്‍, ക്യാഷ്ബാക്ക്, വൗച്ചർ അടക്കം എല്ലാ സൗകര്യവും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് പദ്ധതി.
ഒരു വര്‍ഷത്തിലേറെയായി ഫ്ലിപ്കാര്‍ട്ട് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാര്‍ട്ടിന് 500 മില്യണിലധികം ഉപഭോക്താക്കളുണ്ട്.