കരിപ്പുർ : സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയറിന്റെ വിമാനമാണ് വെതർ റഡാറിലെ പ്രശ്നം മൂലം തിരിച്ചിറക്കിയത്. രണ്ടര മണിക്കൂറോളം കരിപ്പുർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. 162 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. തകരാർ പരിഹരിക്കാനായാൽ യാത്ര തുടരുമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയ ശേഷം ബദൽ സംവിധാനങ്ങളൊരുക്കുമെന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു.