സുൽത്താൻബത്തേരി : അഞ്ചു വയസ്സുകാരി ദക്ഷ ഇനി മടങ്ങിവരില്ല. അമ്മയോടൊപ്പം പുഴയിലേക്ക് ചാടിയ ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.
വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റിൽ അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശനയാണ് മകൾ ദക്ഷയുമായി മൂന്ന് ദിവസങ്ങൾക്ക് മുൻപ് വീടിന് തൊട്ടടുത്തുള്ള പുഴയിലേക്ക് ചാടിയത്. ദർശനയെ സമീപവാസിയായ അഖിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ശേഷമാണു കുട്ടിയും കൂടെ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത്.ദര്‍ശന ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇവർ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫും സന്നദ്ധപ്രവര്‍ത്തകരും തെരച്ചില്‍ തുടര്‍ന്നെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പുഴയിൽ സംഭവം നടന്ന സ്ഥലത്തുനിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽനിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരാണ് മൃതദേഹം കണ്ടെടുത്തത്. കൽപറ്റ സെന്റ് ജോസഫ്സ് കോൺവന്റ് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ് ദക്ഷ. ദർശനയുടെ മൃതദേഹം ഇന്നു സംസ്കരിക്കാനിരിക്കെയാണ് കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തിയത്.