ഐസ്വാള്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത്തില്‍ മോദി സന്ദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് മോദി മിസോറാമിലെത്തുന്നത്.
മിസോറമിലെ ജനങ്ങളെല്ലാം ക്രൈസ്തവരാണ്. മണിപ്പൂരില്‍ മെയ്ത്തികള്‍ നൂറുകണക്കിന് പള്ളികള്‍ കത്തിച്ച സമയത്ത് മിസോറാമിലെ എല്ലാ ജനങ്ങളും അതിനെതിരായിരുന്നു. ഈ സമയത്ത് ബിജെപിയോട് അനുഭാവം പുലര്‍ത്തുക എന്നത് പാര്‍ട്ടിക്ക് മൈനസ് പോയിന്റായിരിക്കുമെന്നും സൊറംതങ്ക പറഞ്ഞു.
മിസോറാമില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് സൊറംതങ്കയുടെ നേതൃത്വത്തിലുള്ള എംഎന്‍എഫ്. കേന്ദ്രത്തില്‍ ബിജെപിയുമായി സഖ്യമുള്ള പാര്‍ട്ടിക്ക് സംസ്ഥാനതലത്തില്‍ സഖ്യമില്ല. നവംബര്‍ ഏഴിനാണ് മിസോറാം തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണും.