മലപ്പുറം : നിലമ്പൂർ കുതിരപ്പുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. രണ്ടു പേരെ കാണാതായി. ഇന്ന് പുലർച്ചെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. ആദ്യം രക്ഷപെട്ട കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് അധികൃതർ.