തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുക.
കൂടാതെ തേനീച്ച – കടന്നൽ അക്രമണ മൂലം മരണപ്പെടുന്നവർക്ക് 10 ലക്ഷം രൂപ സഹായം നൽകാനും സഭ തീരുമാനിച്ചു. വനത്തിന് പുറത്തുവെച്ചാണ് ജീവഹാനി സംഭവിക്കുന്നതെങ്കിൽ രണ്ടുലക്ഷമാകും സഹായമായി നൽകുക. ഇതിനായി 2022 ഒക്ടോബറിലെ സംസ്ഥാന സർക്കാർ ഉത്തരവ് ഭേദഗതി ചെയ്യാനും തീരുമാനമായി. വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ബി സന്ധ്യയ്ക്ക് പുനർ നിയമനം നൽകി . റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായാണ് നിയമനം.