തിരുവനന്തപുരം : ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഇനി അവധിയുടെ നാളുകൾ. ഇന്ന് മുതൽ നാല് ദിവസത്തേക്ക് തുടർച്ചയായി ബാങ്ക് അവധിയാണ്. 30ന് ബാങ്ക് പ്രവർത്തിക്കും. എന്നാൽ 31ന് അവധിയാണ്.
29, 31 തീയതികളിൽ സംസ്ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല. തിരുവോണം, ചതയം ദിനങ്ങളിലാണ് മദ്യശാലകൾ അടച്ചിടുന്നത്.
സർക്കാർ ഓഫീസുകൾക്ക് തുടർച്ചയായി അഞ്ച് ദിവസമാണ് അവധി. ഞായറാഴ്ച തുടങ്ങുന്ന അവധി വ്യാഴാഴ്ച വരെ തുടരും. 27, 28, 29, 30, 31 തീയതികളിലാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം വെള്ളിയാഴ്ചയോടെ അടച്ചു. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ മൂന്നിനാണ് ഇനി വിദ്യാലയങ്ങൾ തുറക്കുക. ഓണം പ്രമാണിച്ച് റേഷൻ കടകൾ ഞായറാഴ്ച തുറക്കും. പകരമായി 30 ബുധനാഴ്ച അവധി നൽകിയിട്ടുണ്ട്.