തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വീണ്ടും അപകടം. കടലില്‍ വീണ മത്സ്യതൊഴിലാളിയെ രക്ഷപെടുത്തി. പൂന്തുറ സ്വദേശി ജോണ്‍സനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം ആടിയുലഞ്ഞതോടെ മത്സ്യതൊഴിലാളി കടലില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സ്യതൊഴിലാളികള്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്.