തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.പെരുമാതുറ സ്വദേശി ഫക്കീറാൻ അലിയുടെ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ തിരയിൽ പെട്ട് പുലിമുട്ടിലേക്ക് കേറുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും ചേർന്ന് രക്ഷപ്പെടുത്തി.ദിവസങ്ങൾക്ക് മുൻപ് മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴികളികൾ മരിച്ചിരുന്നു