ന്യൂഡല്‍ഹി: ഈ മാസം 18ന് ചേരുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത് പഴയ മന്ദിരത്തില്‍. 19 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം ചേര്‍ന്നേക്കും. 19ന് ഗണേശ ചതുര്‍ഥി ആണ്.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉണ്ടായേക്കാമെന്നും വിവരമുണ്ട്. ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുള്ള നീക്കത്തിലും ചര്‍ച്ചകള്‍ ഉയർന്നേക്കാം.അതേസമയം, പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പുര്‍ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ് സോണിയയുടെ കത്ത്.