തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഫീഡർ കപ്പലെത്തി. തുറമുഖത്ത് അടുത്ത ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോമടങ്ങിയതിന് പിന്നാലെയാണ് ചരക്കെടുക്കാൻ ഫീഡർ കപ്പലായ മാരിൻ ആസൂർ എത്തിയത് . സീസ്പൻ സാൻഡോസ് എന്ന ഫീഡർ കപ്പലും അടുത്തദിവസം എത്തും.
മുംബൈ, ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് ചരക്ക് കൊണ്ടുപോവുക. 400 മീറ്റർ നീളമുള്ള കൂറ്റൻ മദർഷിപ്പും ഉടൻ വിഴിഞ്ഞത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. 1323 കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയശേഷം 607 കണ്ടെയ്നറുകളുമായാണ് സാൻ ഫെർണാണ്ടോ കൊളംബോ തുറമുഖത്തേക്ക് പോയത് . കണ്ടെയ്നറുകൾ ഇറക്കാൻ എടുത്ത കാലതാമസമാണ് മടക്കയാത്ര വൈകാൻ കാരണമായത്. പതിനൊന്നാം തീയതി ബെർത്തിൽ അടുത്ത കപ്പൽ 12ന് മടങ്ങും എന്ന് നേരത്തെ അറിയിച്ചിരുന്നു. ജൂലൈ 12നാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അതിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത്.