ന്യൂഡല്‍ഹി: ഭോപ്പാല്‍-ഡല്‍ഹി വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം. രാവിലെ എട്ടിന് ട്രെയിൻ മധ്യപ്രദേശിലെ കുര്‍വാരി കെതോര സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം.കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിച്ചത്. ട്രെയിനിന്റെ വീലുകള്‍ക്ക് സമീപത്തുനിന്ന് തീ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാണെന്നാണ് വിവരം.