ഒഡിഷ : ദുര്‍ഗ്പുരി എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. ഖഡിയാര്‍ സ്റ്റേഷന് സമീപം വച്ചാണ് തീ കണ്ടെത്തിയത്. തീ അണച്ചശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. ബ്രേക്ക് പാഡുകള്‍ കത്തിയതൊഴികെ മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ആളപായമില്ല. ട്രെയിനിന്റെ എ സി കോച്ചിലാണ് തീ പടര്‍ന്നുകയറിയത്. B3 കോച്ചിന് താഴെയുള്ള ബ്രേക്ക് പാഡുകള്‍ക്ക് സമീപത്താണ് തീ റിപ്പോര്‍ട്ട് ചെയ്തത്. ബ്രേക്ക് പാഡുകളിലുണ്ടായ അമിത ഘര്‍ഷണമാണ് തീയുണ്ടാകാന്‍ കാരണമെന്നാണ് ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. ബ്രേക്ക് പാഡുകളില്‍ നിന്ന് തീയും കറുത്ത കട്ടിയുള്ള പുകയും ഉയര്‍ന്നത് മൂലം യാത്രക്കാര്‍ പരിഭ്രാന്തരായി സീറ്റുകളില്‍ നിന്ന് മാറി. ഉടന്‍ അധികൃതരെത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു.