ഇടുക്കി : മുട്ടം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം. റെക്കോർഡ് റൂമിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇടപാടുകാരുടെ രേഖയ്ക്ക് അപകടത്തിൽ നാശമുണ്ടായിട്ടില്ല.
ഏറെ പഴക്കമുള്ള റെക്കോർഡുകളാണ് കത്തിപ്പോയതെന്ന് ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്നാണ് അദ്ദേഹം പറഞ്ഞത്.