ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഈ മാസം 12 വരെ ഷെഡ്യൂള്‍ ചെയ്ത എല്ലാ ഫ്ലെെറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ആദ്യം, വെള്ളിയാഴ്ച വരെയായിരുന്നു സര്‍വീസുകൾ റദ്ദാക്കിയത്.യാത്രാ തടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കി നല്‍കുമെന്നും കമ്പനി അറിയിച്ചു.
നേരത്തെ, മേയ് മൂന്നുമുതലാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ ഫ്ലെെറ്റുകള്‍ റദ്ദാക്കിയത്. മൂന്നുദിവസത്തേക്കായിരുന്നു സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചത്.എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ കൂടുതല്‍ ദിവസത്തേക്ക് സര്‍വീസുകള്‍ ഗോ ഫസ്റ്റ് റദ്ദാക്കുകയായിരുന്നു.
വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോ ഫസ്റ്റ്. 5,000ത്തിലധികം പേരാണ് ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. എന്‍ജിനുകള്‍ വിതരണം ചെയ്യുന്നതില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ജെറ്റ് എയര്‍വേസിനു ശേഷം പാപ്പര്‍ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയായി മാറിയിരിക്കുകയാണ് “ഗോ ഫസ്റ്റ്’.