തിരുവനന്തപുരം : പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടേയും ശമ്പള വർധനവിനെ ആദ്യം ധനവകുപ്പ് എതിർത്തതായി കാബിനറ്റ് രേഖ. കേന്ദ്ര നിരക്കിൽ ക്ഷാമ ബത്ത നൽകുന്നതിനെയും എതിർത്തു. മുഖ്യമന്ത്രി ഇടപെട്ട് ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ധനവകുപ്പ് നിലപാട് മാറ്റിയത്.
കേന്ദ്ര നിരക്കിൽ ക്ഷാമ ബത്ത നൽകുന്നതിനെയും എതിർത്തു. നിയമഭേദഗതി ഉണ്ടെന്ന് അറിയിച്ചിട്ടും ആദ്യം വഴങ്ങിയില്ല. ഡിഎ അടക്കം നൽകിയാൽ ശമ്പളം മൂന്നര ലക്ഷം കവിയുമെന്നായിരുന്നു ആദ്യം ധനവകുപ്പിൻ്റെ നിലപാട്.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിരുന്നു. ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം.
മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവന വേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. വ്യവസായ ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്ക്കരിക്കും.