ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാനില്‍ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് ബിജെപി സീറ്റ് നല്കി. ജാല്‍റപാടന്‍ മണ്ഡലത്തില്‍ നിന്നും അവര്‍ ജനവിധി തേടും. ശനിയാഴ്ച പുറത്തിറക്കിയ 83 സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് അവര്‍ ഇടം പിടിച്ചത്.
നേരത്തെ, കേന്ദ്ര മന്ത്രിമാരായ അര്ജുന് റാം മേഘ്വാള്, ഗജേന്ദ്ര സിംഗ് ശെഖാവത്ത് എന്നിവര്‍ രാജസ്ഥാന് നിയമസഭയിലേക്ക് മത്സരിക്കുന്നതിനാല്‍ വസുന്ധരയ്ക്ക് സീറ്റ് ലഭിക്കില്ലെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് ആരെയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരിന്നു. എന്നാൽ വസുന്ധര രാജെ നിര്‍ദേശിച്ച ചിലര്‍ക്ക് കൂടി സീറ്റ് നല്കാന് ബിജെപി ഇപ്പോൾ തയാറായിരിക്കുകയാണ്.