കൊച്ചി : സിനിമ ചിത്രീകരണത്തിനായി കൊച്ചിയിലെത്തിച്ച ബോട്ടുകൾ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. രണ്ട് ബോട്ടുകളാണ് പിടിച്ചെടുത്തത്.
ഇവ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ കടലിൽ തെലുങ്ക് സിനിമ ചിത്രീകരണം നടത്തുകയായിരുന്നു. ചെല്ലാനത്ത് ഹാർബറിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി വാങ്ങിയിരുന്ന ഇവർ പിന്നീട് ഉൾക്കടലിലേക്ക് പോയി. ഇതറിഞ്ഞാണ് ഫിഷറീസ് വകുപ്പെത്തിയത്.
ഇവയ്ക്ക് പെർമിറ്റും ഉണ്ടായിരുന്നില്ല. ഫിഷറീസ് വകുപ്പ് ഷൂട്ടിംഗ് സംഘത്തിൽ നിന്ന് പിഴ ഈടാക്കും.