തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ധനസഹായം നല്‍കിയത് 10 എംപിമാര്‍ മാത്രമെന്ന് രേഖകൾ. എംഎല്‍എമാരും എംപിമാരും നല്കിയ ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവന്നു. വിവരാവകാശാപേക്ഷ പ്രകാരം ധനകാര്യ വകുപ്പ് കൈമാറിയ വിവരം ഫെയ്സ്ബുക്ക് കണ്ടന്റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രനാണ് സമൂഹമാധ്യത്തിലൂടെ പങ്കുവച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്ത ജനപ്രതിനിധി കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് ജലീല്‍ നല്‍കിയത്. മന്ത്രി ആര് ബിന്ദു രണ്ടു ലക്ഷം രൂപയും, പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരു ലക്ഷം രൂപ വീതവും സംഭാവന നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് 50,000 രൂപയാണ് സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയത്.
മന്ത്രി പി രാജീവ് 1, 22,222 രൂപ നല്കിയപ്പോള്, മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര് അനില്‍, സജി ചെറിയാന്, ചിഞ്ചുറാണി, വി എന്‍ വാസവന്, വീണാ ജോര്‍ജ്, രാമചന്ദ്രന് കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര് കേളു, വി അബ്ദുറഹിമാന്, കെ ബി ഗണേഷ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം സംഭാവന നല്‍കിയിട്ടുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 50,000 രൂപയും നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷത്തു നിന്ന് വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ്, പി സി വിഷ്ണുനാഥ് തുടങ്ങിയവർ ധനസഹായം നൽകിയത് പട്ടികയിലുണ്ട്. എന്നാൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഷാഫി പറമ്പിൽ, ശശി തരൂർ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, സുരേഷ് ഗോപി തുടങ്ങിയവർ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറിയതിൻ്റെ കണക്കുകൾ രേഖയിലില്ല. രാജ്യസഭയിലും ലോക്സഭയിലുമായി 29 എംപിമാരുണ്ട്. എന്നാൽ ആകെ 10 പേർ മാത്രമാണ് ധനസഹായം നൽകിയതെന്ന് പട്ടിക വ്യക്തമാക്കുന്നു.
സിപിഐഎമ്മിലെ എഎ റഹിം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി, സിപിഐയിലെ പി സന്തോഷ് കുമാർ, പി പി സുനീർ, മുസ്ലിം ലീഗിലെ പി വി അബ്ദുൾ വഹാബ്, ഹാരിസ് ബീരാൻ എന്നീ രാജ്യസഭാ എംപിമാരുടെ പേരുകളാണ് പട്ടികയിൽ ഇല്ലാത്തത്. കോൺഗ്രസിന്റെ ജെബി മേത്തർ ഒരു ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. ഏതൊക്കെ ജനപ്രതിനിധികൾ സിഎംഡിആർഎഫിലേക്ക് സംഭാവന കൊടുത്തു എന്ന് ജനങ്ങൾ അറിയണമല്ലോ?. ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത് എന്നും അജയ് ബാലചന്ദ്രൻ കുറിച്ചിട്ടുണ്ട്.
സംഭാവന നൽകിയ എംപിമാരുടെയും എംഎൽഎമാരുടേയും പേരുവിവരങ്ങൾ
എം പിമാർ :-
- ഡോ. വി ശിവദാസൻ: 1,10,000
- ജോൺ ബ്രിട്ടാസ്: 1,10,000
- കെ രാധാകൃഷ്ണൻ: 1,00,000
- ഹൈബി ഈഡൻ: 1,00,000
- ബെന്നി ബഹനാൻ : 1,00,000
- എം കെ രാഘവൻ: 1,00,000
- ജെബി മാത്തർ ഹിഷാം : 1,00,000
- ആന്റോ ആന്റണി പുന്നതാണിയിൽ: 1,00,000
- എൻ കെ പ്രേമചന്ദ്രൻ: 1,00,000
- രാജ്മോഹൻ ഉണ്ണിത്താൻ: 1,00,000
എം എൽ എമാർ:
- പിണറായി വിജയൻ 1,00,000
- കെ എൻ ബാലഗോപാൽ 1,00,000
- പി രാജീവ് 1,22,222
- ഡോ. ആർ ബിന്ദു: 2,00,000
- പി പ്രസാദ്: 1,00,000
- ജി ആർ അനിൽ: 1,00,000
- സജി ചെറിയാൻ: 1,00,000
- വി എൻ വാസവൻ: 1,00,000
- ജെ ചിഞ്ചുറാണി: 1,00,000
- വീണ ജോർജ്ജ്: 1,00,000
- എം ബി രാജേഷ്: 98,185
- രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000
- പി എ മുഹമ്മദ് റിയാസ്: 1,00,000
- കെ കൃഷ്ണൻകുട്ടി: 1,00,000
- കെ രാജൻ: 98,185
- വി ശിവൻകുട്ടി: 1,00,000
- എ കെ ശശീന്ദ്രൻ: 98,185
- ഒ ആർ കേളു: 1,00,000
- വി അബ്ദുറഹിമാൻ 1,00,000
- കെ ബി ഗണേശ് കുമാർ 1,00,000
- റോഷി അഗസ്റ്റിൻ: 98,185
- എം വി ഗോവിന്ദൻ മാസ്റ്റർ: 50,000
- എൻ ജയരാജ്: 1,00,000
- ചിറ്റയം ഗോപകുമാർ: 1,00,000
- വി ഡി സതീശൻ: 1,00,000
- രമേശ് ചെന്നിത്തല: 50,000
- ടി സിദ്ദിഖ്: 50,000
- സി ആർ മഹേശ്: 50,000
- ജോൺ ഫെർണാണ്ടസ്: 25,000
- ടി ജെ വിനോദ്: 50,000
- എം എൽ എ ഓഫീസ്, നിലമ്പൂർ: 50,000
- എ എൻ ഷംസീർ: 98,185
- മാത്യു ടി തോമസ്: 50,000
- വാഴൂർ സോമൻ: 1,45,500
- സെബാസ്റ്റ്യൻ കുളത്തുങ്കൽ 50,000
- അൻവർ സാദത്ത്: 50,000
- ഇ ചന്ദ്രശേഖർ: 50,000
- സി കെ ആശ: 50,000
- വി ശശി: 50,000
- ഇ കെ വിജയൻ: 50,000
- പി ബാലചന്ദ്രൻ: 50,000
- വി ആർ സുനിൽ കുമാർ 50,000
- ജി എസ് ജയലാൽ 50,000
- എം വിജിൻ: 50,000
- എച്ച് സലാം 50,000
- ജെനിഷ് കുമാർ കെ യു 50,000
- അൻസലൻ കെ 50,000
- സി കെ ഹരീന്ദ്രൻ: 50,000
- രാജഗോപാലൻ: 50,000
- ബാബു കെ (നെന്മാറ) 50,000
- പി എസ് സുനിൽ (പുനലൂർ) 50,000
- എൻ കെ അക്ബർ (ഗുരുവായൂർ) 50,000
- ആന്റണി ജോൺ (കോതമംഗലം) 50,000
- ചിത്തരഞ്ജൻ (ആലപ്പുഴ) 50,000
- വി ജോയ് (വർക്കല) 50,000
- കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000
- പി മമ്മിക്കുട്ടി (ഷോർണൂർ) 50,000
- എ സി മൊയ്ദീൻ (കുന്നംകുളം) 50,000
- ഡി കെ മുരളി (വാമനപുരം) 50,000
- മുരളി പെരുനെല്ലി (മണലൂർ) 50,000
- എം നൗഷാദ് (ഇരവിപുരം) 50,000
- എ പ്രഭാകരൻ (മലമ്പുഴ) 50,000
- കെ ഡി പ്രസേനൻ (ആലത്തൂർ) 50,000
- കെ പ്രേംകുമാർ (ഒറ്റപ്പാലം) 50,000
- കെ കെ രാമചന്ദ്രൻ 50,000
- ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000
- കെ ശാന്തകുമാരി (കൊങ്ങാട്) 50,000
- ഐ ബി സതീശ് (കാട്ടാക്കട) 50,000
- പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000
- ജി സ്റ്റീഫൻ (അരുവിക്കര) 50,000
- ഡോ. സുജിത്ത് വിജയൻപിള്ള 50,000
- കെ വി സുമീഷ് (അഴീക്കോട്) 50,000
- തോട്ടത്തിൽ രവീന്ദ്രൻ 50,000
- കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000
- ദലീമ (അരൂർ) 50,000
- കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000
- സേവിയർ ചിറ്റിലപ്പള്ളി 50,000
- സി എച്ച് കുഞ്ഞമ്പു: 50,000
- സജീവ് ജോസഫ്: 50,000
- മധുസൂദനൻ: 50,000
- നന്ദകുമാർ പി: 50,000
- പി വി അൻവർ: 50,000
- കെ ജെ മാക്സി: 50,000
- പി പി സുമോദ് 50,000
- എം മുകേഷ്: 50,000
- എം എസ് അരുൺകുമാർ 50,000
- അംബിക ഒ എസ് 50,000
- പി കെ കുഞ്ഞാലിക്കുട്ടി: 50,000
- ഡോ. എം കെ മുനീർ: 50,000
- എൻ എ നെല്ലിക്കുന്ന്: 50,000
- പി ഉബൈദുള്ള: 50,000
- പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ: 50,000
- അബ്ദുൾ ഹമീദ്: 50,000
- അഡ്വ. യു എ ലത്തീഫ്: 50,000
- നജീബ് കാന്തപുരം: 50,000
- കുരുക്കോലി മൊയ്ദീൻ: 50,000
- എ കെ എം അഷറഫ്: 50,000
- പി കെ ബഷീർ: 50,000
- എൻ ഷംസുദ്ദീൻ: 50,000
- കെ പി എ മജീദ്: 50,000
- മഞ്ഞളാംകുഴി അലി: 50,000
- ടി വി ഇബ്രാഹീം 50,000
- ഇ ടി ടൈസൺ: 50,000
- കടകമ്പള്ളി സുരേന്ദ്രൻ: 50,000
- കാനത്തിൽ ജമീല: 50,000
- എ രാജ: 50,000
- പ്രമോദ് നാരായണൻ: 50,000
- ഉമ തോമസ്: 50,000
- തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000
- എ പി അനിൽകുമാർ: 50,000
- കെ എം സച്ചിൻ ദേവ്: 50,000
- പ്രതിഭ ഹരി: 50,000
- കെ ടി ജലീൽ: 3,00,000
- പി ടി എ റഹീം: 50,000
- ലിന്റോ ജോസഫ്: 50,000
- എം എം മണി: 50,000
- വി കെ പ്രശാന്ത്: 50,000
- മുഹമ്മദ് മുഹ്സിൻ: 50,000
- അഡ്വ ജോബ് മൈക്കേൽ: 50,000
- പി സി വിഷ്ണുനാഥ്: 50,000
- ടി ജെ സനീഷ് കുമാർ ജോസഫ്: 50,000