ആലപ്പുഴ : സമരത്തിനിടയിലുണ്ടായ പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വനിതാ നേതാവിനായുള്ള സാമ്പത്തിക സഹായത്തിൻ്റെ പേരിൽ ആലപ്പുഴ കോൺഗ്രസിൽ ഫേസ്ബുക്ക് പോര്.
കലക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് സഹായമായി 8 ലക്ഷം രൂപ നൽകിയെന്ന അരിത ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശത്തിലാണ് കലഹമുണ്ടായത്. ഇതിനെതിരെ രംഗത്തെത്തിയത് മേഘ തന്നെയാണ്.
തനിക്ക് കൈമാറാതെ തുക ആരാണ് കൈപ്പറ്റിയതെന്ന് ചോദിച്ച മേഘയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ രംഗത്തെത്തി. ഇതിൻ്റെ കണക്കുകൾ അവതരിപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജീദ് ഷാജഹാൻ രംഗത്തെത്തിയിരുന്നു.