സൂറിച്ച്: ഫുട്ബോളില്‍ നീലക്കാര്‍ഡ് കൊണ്ട് വരാനുള്ള ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡ് നീങ്ങള്‍ക്ക് തിരിച്ചടി. നീലക്കാര്‍ഡ് ഫുട്ബോളിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമെന്നും തീരുമാനം നടപ്പാക്കില്ലെന്നും ഫിഫ പ്രസിഡന്റ് ജിയാനിനോ ഇന്‍ഫാന്റിനോ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനിരിക്കെയാണ് ഫിഫയുടെ നിലപാട്.
എതിര്‍ടീം കളിക്കാരനെ ഫൗള്‍ ചെയ്യുകയോ റഫറിയോടടക്കം മോഷമായി പെരുമാറുകയോ ചെയ്താല്‍ കളിക്കാരെ പത്ത് മിനുട്ട് കളിക്കളിത്തില് നിന്ന് മാറ്റിനിര്‍ത്തുന്നതിന് നീലക്കാര്‍ഡ് മൂലം സാധിക്കുമായിരുന്നു. രണ്ട് നീലക്കാര്‍ഡ് ചുവപ്പ് കാര്‍ഡിന് തുല്യമായിട്ടും പരിഗണിച്ചിരുന്നു. ഇതാണ് ഫിഫ ഇപ്പോള്‍ തള്ളിയിരിക്കുത്. നീലക്കാര്ഡിനെതിരെ ലിവര്‍പൂള്‍ പരിശീലകന് യുര്‍ഗന്‍ ക്ലോപ്പും രംഗത്തെത്തിയിരുന്നു.