തൃശൂര്‍ : തൃശൂരില്‍ രണ്ടു സ്ത്രീകള്‍ പനി ബാധിച്ചു മരിച്ചു. കുരിയച്ചിറ സ്വദേശിനി അനീഷ സുനില്‍ (35), പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന് ബീബി (28) എന്നിവരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇരുവരെയും എലിപ്പനിയാണ് ബാധിച്ചത് എന്ന സംശയമുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.