തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഇന്നലെ നാല് പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 42 ആയി. ഇന്നലെ 13,521 പേരാണ് പനിയെ തുടർന്നു ചികിത്സ തേടിയത്. 125 പേർക്കാണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 12 എലിപ്പനി കേസുകളും റിപ്പോർട്ടു ചെയ്തു. പത്ത് ദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.