ആലപ്പുഴ : മുറിക്കുന്നതിനിടെ മരം തലയിൽ ഒടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി തെക്കേതറയിൽ അബ്ദുൽ ഖാദർ (44) ആണ് മരിച്ചത്. ദേശീയ പാതയ്ക്ക് അരികിലെ മരം മുറിയ്ക്കുന്നതിനിടെയാണ് അപകടം. ചേർത്തല കെവിഎം ആശുപത്രിക്ക് സമീപമുള്ള മരം മുറിക്കുന്നതിനിടെയാണ് മരം ഒടിഞ്ഞു അബ്ദുൽ ഖാദറിന്റെ തലയിൽ വീണത്. ഇന്നലെയാണ് അപകടം. ഗുരുതരാവസ്ഥയിൽ പരിക്കേറ്റതിനെ തുടർന്നു കെവിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.