ആലപ്പുഴ ; മാവേലിക്കര പുന്നമ്മൂട്ടില്‍ ആറ് വയസുകാരിയായ മകളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ് വയസുകാരി നക്ഷത്രയുടെ അച്ഛന് ശ്രീമഹേഷാണ് ജയിലില്‍ വെച്ച് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് സംഭവം. കൈയിലെ ഞരമ്പും ശ്രീമഹേഷ് മുറിച്ചു. മുറിവ് ഗുരുതരമെന്ന് പൊലീസ് പറയുന്നു.