കോഴിക്കോട് : കോഴിക്കോട് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന് മരിച്ചു. പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.
പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് രാജേന്ദ്രന് കല്ലു കൊണ്ട് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത രാജേന്ദ്രന് റിമാന്‍ഡിലാണ്.