കോട്ടയം: മീനടത്ത് അച്ഛനെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വട്ടുകളത്തില്‍ ബിനു(49), മകന് ശിവഹരി(ഒൻപത്) എന്നിവരാണ് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു ഇരുവരും.മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.