കട്ടക്ക്: പ്രശസ്ത കവിയും സാഹിത്യകാരനുമായ ജയന്ത മഹാപത്ര(95) അന്തരിച്ചു. ഞായറാഴ്ച ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമ ചന്ദ്ര ഭഞ്ജ (എസ്സിബി) മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ഇംഗ്ലീഷ് കവിതയ്ക്കുള്ള സാഹിത്യ അക്കാദമി (ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി) പുരസ്കാരം നേടിയ ആദ്യ കവിയാണ് ജയന്ത മഹാപാത്ര.
ആധുനിക ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്ന ‘ഇന്ത്യൻ സമ്മർ’, ‘ഹംഗർ’ തുടങ്ങിയ കവിതകൾ അദ്ദേഹത്തിന്റെ രചനകളാണ്. സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. എന്നാൽ 2015 ൽ അദ്ദേഹം അവാർഡ് തിരികെ നൽകി. മഹാപാത്ര 27 കവിതകൾ സംഹാരങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ ഏഴെണ്ണം ഒറിയയിലും ബാക്കിയുള്ളവ ഇംഗ്ലീഷിലുമാണ്.
1928 ഒക്ടോബർ 22 ന് ഒരു പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച മഹാപത്ര, കട്ടക്കിലെ സ്കൂളിൽ നിന്നുമാണ് പ്രഥമിക വിദ്യഭ്യാസം നേടിയത്. തുടർന്ന് ഫിസിക്സിൽ ലക്ചററായി ഒഡീഷയിലെ വിവിധ സർക്കാർ കോളജുകളിൽ പഠിപ്പിച്ചു.അറുപതുകളുടെ അവസാനത്തിലാണ് അദ്ദേഹം തന്റെ എഴുത്ത് ജീവിതം ആരംഭിച്ചത്. ജയന്ത മഹാപാത്രയുടെ കവിതകൾ അന്താരാഷ്ട്ര സാഹിത്യ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നതു വരെ ചെറുകഥകളും കവിതകളും തുടക്കത്തിൽ നിരവധി പ്രസാധകർ നിരസിച്ചിരുന്നു.