തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പരാതിയില്‍. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കും. മൂന്നാം പ്രതി റയീസിനായി ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും.
ഇയാളെ ഇന്നും പൊലീസ് വിശദമായി ചോദ്യം ചെയ്യും. സെക്രട്ടറിയേറ്റിന് മുന്നില്‍വച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്ന ആരോപണം വ്യാജമാണെന്ന് നേരത്തേ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ മൊഴി കളവാണെന്ന് ഹരിദാസന് തിങ്കളാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇതോടെ എന്തിന് വേണ്ടിയാണ് മന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ചതെന്ന് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തും.
അതേസമയം കേസില്‍ നേരത്തേ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന റഹീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ഇയാളെ ഇന്ന് കസ്റ്റഡിയില്‍ കിട്ടിയാല്‍ ഹരിദാസനൊപ്പം പൊലീസ് ചോദ്യം ചെയ്യും.