മുംബൈ : വിമാനങ്ങൾക്കും ഹോട്ടലുകൾക്കും നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ നിന്ന് ജഗദീഷ് യുകെ എന്നയാളെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്.
2021ലും പ്രതി സമാനമായ ബോംബ് ഭീഷണികൾ മുഴക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇ മെയിൽ വഴിയാണ് പ്രതി ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്.
ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന വിമാനങ്ങൾക്ക് നേരെ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ ബോംബ് ഭീഷണി കഴിഞ്ഞ ദിവസവും തുടർന്നിരുന്നു. 50 ഇന്ത്യൻ വിമാനങ്ങൾക്കാണ് ഇന്നലെബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 350ലധികം വിമാനങ്ങൾ സമാനമായ വ്യാജ ഭീഷണികൾ നേരിട്ടിരുന്നു.