ന്യൂഡല്‍ഹി : ലൈംഗികപീഡനക്കേസില്‍ കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരൺ സിംഗ് തിങ്കളാഴ്ച നടത്താനിരുന്ന ശക്തി പ്രകടന റാലി മാറ്റിവച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതുകൊണ്ട് തത്ക്കാലത്തേയ്ക്ക് റാലി മാറ്റി വയ്ക്കുകയാണെന്നാണ് ബ്രിജ് ഭൂഷണ് ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തെ പല മതമേലധ്യക്ഷന്മാരുടെയും പതിനായിരക്കണക്കിന് സ്വകാര്യ വ്യക്തികളുടെയും പിന്തുണ തനിക്കുണ്ടെന്നും ബ്രിജ് ഭൂഷന് അവകാശപ്പെട്ടു. എന്നാല്‍ ബിജെപിയുടെ ഭാഗത്തുനിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് റാലി മാറ്റിയതെന്നാണ് സൂചന.