പാലക്കാട്: സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് മുഹ്സിൻ എംഎൽഎ അടക്കമുള്ള മൂന്ന് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. പട്ടാമ്പി മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്, പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ് എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും പാർട്ടി തരംതാഴ്ത്തി.
കാനം രാജേന്ദ്രൻ – കെ.ഇ. ഇസ്മായിൽ പക്ഷങ്ങൾ തമ്മിലുള്ള പടലപ്പിണക്കം രൂക്ഷമായതിനിടെയാണ് വിഭാഗീയത ആരോപിച്ച് മുഹ്സിൻ അടക്കമുള്ളവർക്കെതിരെ പാർട്ടി നടപടി എടുത്തത്. ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിഭാഗീയതെപ്പറ്റി അന്വേഷിക്കാനായി പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ.