പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച കർഷക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കർഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ശ്യാം തട്ടയിലിന് എതിരെയാണ് നടപടി.
സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ ഒഴിവാക്കിയതിലാണ് ശ്യാം പ്രതിഷേധം രേഖപ്പെടുത്തി. അണികള്‍ ആഗ്രഹിച്ചത് പിസി ജോസഫ് സ്ഥാനാര്‍ത്ഥിയാകണം എന്നായിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്യാമിന്റെ പോസ്റ്റ്. അനില്‍ ആന്റണിക്ക് ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും സ്ഥാനാര്‍ത്ഥിത്വം പിതൃശൂന്യ നിലപാടാണ് എന്നുമായിരുന്നു വിമര്‍ശനം.