ന്യൂഡല്‍ഹി : യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരീക്ഷകളും റദ്ദാക്കിയതായി യുജിസിയുടെ പേരില്‍ വ്യാജ സന്ദേശം. പരീക്ഷ എഴുതാന്‍ വരുന്ന എല്ലാ വിദ്യാര്‍ഥികളോടും വീട്ടിലേക്ക് മടങ്ങിപ്പോകാനും യുജിസി നിര്‍ദേശിക്കുന്ന വ്യാജ സന്ദേശമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് യുജിസി എക്സില്‍ കുറിച്ചു.
എല്ലാ പരീക്ഷകളും റദ്ദാക്കിയതായുള്ള അറിയിപ്പ് കെട്ടിച്ചമച്ചതും വ്യാജമാണെന്നും സ്ഥിരീകരിച്ച യുജിസി ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അറിയിച്ചു. ഒറ്റ നോട്ടത്തില്‍ യുജിസിയുടെ നോട്ടീസ് ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വ്യാജ സന്ദേശമാണ് പ്രചരിക്കുന്നത്. എല്ലാ ഔദ്യോഗിക അപ്ഡേറ്റുകള്‍ക്കായി യുജിസി വെബ്സൈറ്റിനെയും യുജിസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളെയും മാത്രം ആശ്രയിക്കാനും യുജിസി നിര്‍ദേശിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ അതിര്‍ത്തിയില്‍ പാകിസ്ഥാനമായുള്ള സംഘര്‍ഷം വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ സന്ദേശം പ്രചരിച്ചത്.