
പാലക്കാട് : ചിറ്റൂരില്‍ അഞ്ചുവയസ്സുകാരനെ കാണാതായി. ചിറ്റൂര്‍ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകന് സുഹാനെയാണു കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം. വീടിന് പുറത്തുനില്‍ക്കുകയായിരുന്ന സുഹാനെ അല്‍പ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു. പൊലീസ് കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
നോയല്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയാണു സുഹാന്. വെളുത്ത വരയുള്ള ടീ ഷര്‍ട്ടും കറുത്ത ട്രൗസറുമാണ് കാണാതാവുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍. ചിറ്റൂര്‍ പൊലീസ് സ്റ്റേഷന്: 9188722338.